08:53pm 11 May 2026
NEWS
സംഗീത വിസ്മയം തീർത്ത് ബോബ് മാര്‍ലി മ്യൂസിക് നൈറ്റ്
11/05/2026  07:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംഗീത വിസ്മയം തീർത്ത് ബോബ് മാര്‍ലി മ്യൂസിക് നൈറ്റ്
HIGHLIGHTS

എൽ കെ ഫൗണ്ടേഷനും ഐലന്‍ഡ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷനും (ഐഡിസിഎ) സംയുക്തമായി മറൈൻ ഡ്രൈവ് ക്വീൻസ് വാക്ക് വേയിൽ സംഘടിപ്പിച്ച 'ബോബ് മാർലി നൈറ്റ്‌' സംഗീത നിശയിൽ ലൂസ് മത്തായി പാടുന്നു. Dj അജിത് സെബാൻ സമീപം.

കൊച്ചി: വിഖ്യാത ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലിയുടെ 45-ാം അനുസ്മരണദിനത്തോടനുബന്ധിച്ച്‌ 'നടന്ന ബോബ് മാർളി നൈറ്റ്‌'സംഗീത വിസ്മയമായി മാറി.ഞായറാഴ്ച വൈകിട്ടു മറൈന്‍ഡ്രൈവ് ക്വിന്‍സ് വാക്‌വേ ഓപ്പണ്‍ സ്റ്റേജില്‍  നടന്ന പരിപാടി ഗായകനും മ്യൂസിക് പ്രൊഡ്യൂസറുമായ ജോർജ് പീറ്റർ ബോബ് മാർലിയുടെ ചിത്രം ആലേഖനം ചെയ്തകേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു. തുടർന്ന് ജോർജ് പീറ്റർ ബോബ് മാർലിയുടെ 'കുഡ് യു ബി ലവ്ഡ്' ഗാനം ആലപിച്ചു.കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത്‌,  ചലച്ചിത്ര പ്രവർത്തകൻ രാജേഷ് പുത്തൻപുരയിൽ,  സുരീന്ദര്‍സിങ് സേത്തി, ഷാജി ജോര്‍ജ് പ്രണത, പി എം  ഹാരിസ്, തെന്നല്‍, മത്തായി വർഗീസ്, എബി എബ്രഹാം എന്നിവർ സംസാരിച്ചു.

ഡിജെ അജിത് സെബാൻ, ലൂസ് മത്തായി ലൈവ്, റിവർ ഗയ്‌സ് ബാൻഡ്, ദി ജോഷ് ട്രീ, ലോബ്സ്റ്റർ ഫ്ലൈ എന്നീ ബാൻഡുകൾ സംഗീത പരിപാടി അവതരിപ്പിച്ചു.'സെ നോ ടു ഡ്രഗ്സ് ' എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ സംഗീതനിശ എൽ കെ ഫൗണ്ടേഷനും ഐലന്‍ഡ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷനും (ഐഡിസിഎ) സംയുക്തമായാണ്  സംഘടിപ്പിച്ചത്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img